കൂടത്തായി കൊലപാതക പരമ്പര; ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എവിടെ പോയാലും പൊലീസിനെ അറിയിക്കണമെന്ന നിബന്ധനയോടെയാണ് ഷാജുവിനെ വിട്ടയിച്ചിട്ടുള്ളത്.

ഒക്ടോബര്‍ മൂന്നിന് ഷാജുവിനെയും ജോളിയെയും ഒന്നിച്ചിരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ മൊഴികളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും എസ്പി കെ ജി സൈമണ്‍പറഞ്ഞു. മൃതദേഹങ്ങള്‍ രാസപരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്.

കസ്റ്റഡിയിലായിരുന്ന ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാകുമെന്നുള്ള സൂചന ലഭിച്ചിരുന്നു. ഷാജു പൊലീസിനോട് കുറ്റം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും ഭയം മൂലം മിണ്ടാതിരുന്നു എന്നായിരുന്നു ഷാജുവിന്റെ വിശദീകരണം. കൊലകള്‍ക്ക് പിന്നിലെ ഷാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിട്ടയച്ചത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല.ഷാജു അന്വേഷണവുമായി സഹകരിയ്ക്കുന്നുണ്ട്. നേരത്തെ ജോളിയെ ചോദ്യം ചെയ്യുമ്പോള്‍ ഷാജു ഉണ്ടായിരുന്നു.അപ്പോള്‍ എടുത്ത മൊഴി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ വിളിപ്പിച്ചത്. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചതായും എസ് പി പറഞ്ഞു.

പയ്യോളി ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്ത് സി ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു. ഷാജു മുമ്പ് നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങള്‍ പൊലിസ് പരിശോധിച്ചിരുന്നു. മാത്രമല്ല ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി വെളിപെടുത്തിയതായും സൂചനയുണ്ട്. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. ‘അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം’ എന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. കൊലപാതകം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News