നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്‌മ നവംബറിൽ

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്‌ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്‌ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റിന് രൂപം നൽകുകയും, ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു.

നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ്‌ പുതിയ പ്രസിഡണ്ട്‌. ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.അഡ്വ. കെ സോമപ്രസാദ്‌ എംപിയാണ് ‐ ട്രഷറർ
പി രാമഭദ്രൻ ‐ ഓർഗനൈസിങ്‌ സെക്രട്ടറിയും, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌, ബി രാഘവൻ, അഡ്വ സി കെ വിദ്യാസാഗർ എന്നിവർ ‐ വൈസ്‌ പ്രസിഡണ്ടുമാരാണ്. ഭാരവാഹികളടക്കം 18 പേരുള്ളതാണ്‌ പുതിയ സെക്രട്ടറിയറ്റ്‌.നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ്‌ സംഘടനാസംവിധാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്‌. സമിതി രജിസ്‌റ്റർ ചെയ്യാനും തിരുവനന്തപുരത്ത്‌ ഓഫീസ്‌ സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.

നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം നവംബർ ഒന്നിന്‌ തിരുവനന്തപുരംത്ത് മുഖ്യമന്ത്രി നിർവഹിക്കും. 2020 ജനുവരിയിൽ കാസർകോട്ടു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്താനും തീരമാനമായി. നവോന്ഥാന നായകരുടെ സ്‌മൃതി മണ്ഡപങ്ങൾ സ്‌ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്‌ഥലങ്ങളിലൂടെയും യാത്ര കടന്നപോകും.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്‌ നാടിനെ സജ്ജമാക്കുകയാണ്‌ യാത്രയുടെ ലക്ഷ്യം. വിശാലമായ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ ഇതിനകം തന്നെ കേരളത്തിന്റെ സാമൂഹിക മണ്ഡല്ത്തിൽ നല്ല സ്‌ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സമിതിയുടെ പ്രവർത്തനം ശക്‌തമായി മുമ്പോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങൾ നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.പുന്നല ശ്രീകുമാർ റിപ്പോർട്‌ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News