വി കെ പ്രശാന്തിനെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം അദ്ദേഹമിരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ആനാവൂർ നാഗപ്പൻ

വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് ഊതി വീർപ്പിച്ച ബലൂൺ ആണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപം അദ്ദേഹമിരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

മേയർ എന്ന നിലയിൽ പ്രശാന്ത് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസ പിടിച്ചു പറ്റി.ഇക്കാര്യം വോട്ടർമാർക്ക് വ്യക്തമായി അറിയാം.പി ആർ പണികൊണ്ടല്ല എൽ ഡി എഫ് തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതെന്നും ആനാവൂർ പറഞ്ഞു.അത് കോൺഗ്രസ്സിന്റെ സംസ്കാരമാണ്.

വട്ടിയൂർക്കാവിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കൊപ്പം പോകാൻ ആരുമില്ലാത്ത അവസ്ഥയാണ്. അത് കെപിസിസി അധ്യക്ഷന്റെ പരാജയമാണെന്നും അത് മറച്ചു വക്കാനാണ് ഇപ്പോൾ പ്രശാന്തിനെതിരെ ജൽപ്പനങ്ങളുമായി ഇറങ്ങിയിരിക്കുന്നതതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News