അച്ഛന്റെ ചിതാഭസ്മം നഖത്തിലണിഞ്ഞ് വിവാഹത്തിനെത്തി മകൾ

മൺമറഞ്ഞ അച്ഛന്റെ ഓര്‍മകള്‍ സൂക്ഷിക്കുവാന്‍ അദ്ദേഹത്തിന്‍റെ ചിതാഭസ്മം നഖത്തിലണിഞ്ഞ് വിവാഹവേദിയിലെത്തി വധു. ബ്രിട്ടണ്‍ സ്വദേശിനിയായ 26കാരി ഷാര്‍ലറ്റ് വാള്‍ട്ടണ്‍ ആ വധു. ഷാര്‍ലറ്റിന്റെ വിവാഹത്തിന് നാല് മാസം മുന്‍പാണ് പിതാവ് മിക്ക് ബാര്‍ബര്‍ അന്തരിച്ചത്.

വിവാഹവേദിയിലേക്ക് പിതാവിന്‍റെ കൈപിടിച്ച്‌ വരുവാന്‍ കൊതിച്ചിരുന്ന ഷാര്‍ലറ്റ് അദ്ദേഹത്തിന്‍റെ സാമീപ്യം തനിക്കൊപ്പമുണ്ടാകുവാന്‍ ആണ് ഇങ്ങനെ ഒരു വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചത്.

പ്രത്യേകമായ ഡിസൈന്‍ ചെയ്ത് പിതാവിന്‍റെ ചിതാഭസ്മം നഖത്തില്‍ സൂക്ഷിക്കുകയാണ് അവര്‍ ചെയ്തത്. ഷാര്‍ലറ്റിന്‍റെ ബന്ധുവിന്‍റെ ആശയമായിരുന്നു ഇത്. വിവാഹവേദിയില്‍ പിതാവ് തനിക്കൊപ്പമുണ്ടായിരുന്ന അനുഭവമാണ് ലഭിച്ചതെന്നാണ് ഷാര്‍ലറ്റ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here