ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ ഉയരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചതായി അന്താരാഷ്ട്ര സംഘടനയായ ആമംനസ്റ്റിയുടെ റിപ്പോര്‍ട്ട്. 2019ന്റെ പകുതി വരെ മാത്രം 181 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മതത്തിന്റേയും ജാതിയുടേയും പേരിലുള്ള വിദ്വാഷ അക്രമങ്ങളിലേറേയും നടക്കുന്നത് ഉത്തര്‍പ്രദേശില്‍.

ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റിലാണ് പതിനൊന്ന് പേജ് വരുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആള്‍കൂട്ട ആക്രമണങ്ങള്‍, മതത്തിന്റേയും ജാതിയുടേയും പേരില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് അശങ്കാജനകമാവും വിധം വര്‍ധിച്ചു. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം 2015 സെപ്ന്റബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കുകള്‍ ആനംസ്റ്റി പരിശോധിച്ചു. 902 അക്രമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ 218 ആള്‍കൂട്ട ആക്രമണങ്ങളും, 2017ല്‍ 212 അതിക്രമങ്ങളും ഉണ്ടായി.

ഇതില്‍ രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2019 ജൂണ്‍ വരെ മാത്രം 181 അക്രമങ്ങള്‍ സംഭവിച്ചു. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത അക്രമങ്ങളില്‍ മൂന്നിലൊന്നിലും ഇരകള്‍ ദളിതരും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. പശുവിന്റെ പേരിലുള്ള ആള്‍കൂട്ട ആക്രമണങ്ങളും വര്‍ധിച്ചു. പൊതു റോഡുകള്‍, വെള്ളം, സ്‌കൂള്‍ എന്നിവ പങ്ക് വയ്ക്കുന്നതിന്റെ പേരിലാണ് ദളിതര്‍ എറേയും ക്രൂരമായി തല്ലിചതയ്ക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തിനിടെ മുസ്ലീങ്ങള്‍ക്ക് എതിരായ ആള്‍കൂട്ട അക്രമണങ്ങള്‍ മാത്രം 89 കവിഞ്ഞു. ജയ്ശ്രീറാം, വന്ദേമാതരം, ജയ് ഹനുമാന്‍ എന്നിങ്ങനെ ചൊല്ലാത്തതിന്റെ പേരിലാണ് അക്രമണങ്ങള്‍ എല്ലാമെന്ന് ആനംസ്റ്റി ഇന്‍ര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രത്യേകം ചൂണ്ടികാട്ടുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വിദ്വാഷ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണന്ന് ആനംസ്റ്റി കണക്കുകള്‍ നിരത്തുന്നു. ഹരിയാന, രാജസ്ഥാന്‍,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളും ആള്‍കൂട്ട ആക്രമണങ്ങളില്‍ പിന്നിലല്ല. ആള്‍കൂട്ട ആക്രമണങ്ങള്‍ നിറുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ സാംസ്‌കാരിക നായകര്‍ക്ക് എതിരെ കേസെടുത്തതിന് പിന്നാലെയാണ് സാംസ്‌കാരിക നായകര്‍ ഉയര്‍ത്തി ആശങ്ക ശരി വച്ച് ആനംസ്റ്റി ഇന്‍ര്‍നാഷണലിന്റ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News