കോന്നി നിവാസികളുടെ ചിരകാല സ്വപ്നം; പുനലൂർ- മൂവാറ്റുപ്പുഴ മലയോര ഹൈവേ, സഫലമാക്കി ജനപക്ഷ സർക്കാർ

കോന്നി നിവാസികളുടെ ചിരകാല സ്വപ്നമാണ് പുനലൂർ- മൂവാറ്റുപ്പുഴ മലയോര ഹൈവേ. 150 കിലോമീറ്റർ നീളത്തിൽ പുനലൂരിനെയും മൂവാറ്റുപുഴയേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 2005 ലോക ബാങ്കിന്റെ സഹായത്തോടെ പദ്ധതി ആരംഭിച്ചെങ്കിലും കോന്നി മുതൽ പൊൻകുന്നം വരെയുള്ള റീച്ചിന്റെ പണി എങ്ങുമെത്തിയില്ല. എന്നാൽ അധികാര സ്വാധീനം, ഉപയോഗിച്ച് ഇതേ പദ്ധതിയിൽ ഉള്ള പാലയിലേയും, തൊടുപുഴയിലേയും റോഡുകളുടെ പണി പൂർത്തിയാവുകയും ചെയ്തു. 23 വർഷം യുഡിഎഫ് തുടർച്ചയായി പ്രതിനിധീകരിച്ചിട്ടും കോന്നി നിവാസികളുടെ ചിരകാല അഭിലാഷം പൂർത്തീകരിച്ചത് പിണറായി സർക്കാരാണ്.

കോന്നിയിൽ നിവാസികളുടെ ചിരകാല അഭിലാഷമാണ് മൂവാറ്റുപുഴ പുനലൂർ മലയോര ഹൈവേ. സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും അത് പ്രവർത്തിയായത് അടുത്തിടെയാണ്. 2005ൽ കെഎസ്ടിപി പദ്ധതി പ്രകാരം ലോക ബാങ്കിന്റെ സഹായത്തോടെ 150 കിലോമീറ്റർ നീളത്തിൽ ഹൈവേ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. പിപിപി മോഡലിൽ നിർമ്മിക്കുന്ന ഈ റോഡ് ആരംഭിക്കുന്നത് മൂവാറ്റുപുഴ നിന്നാണ്. തൊടുപുഴ, പാല, കാത്തിരപള്ളി, റാന്നി, കോന്നി വഴി പത്തനാപുരത്ത് എത്തി പുനലൂരിൽ അവസാനിക്കുന്ന ഈ റോഡ് വികസിച്ചാൽ അത് കോന്നിയുടെ മുഖഛായ മാറ്റും. ലോകബാങ്കിന്റെ വ്യവസ്ഥകൾ മൂലം കോന്നിയിലൂടെ കടന്ന് പോകുന്ന 82 കിലോമീറ്റർ നീളമുള്ള രണ്ടാം റീച്ചിന്റെ പണി 13 വർഷമായി തടസപ്പെട്ടു. എന്നാൽ യുഡിഎഫ് സർക്കാരുകളുടെ അധികാര സ്ഥാനങ്ങളിലെ താക്കോൽ സ്ഥാനത്ത് ഇരുന്നവരുടെ മണ്ഡലങ്ങളായ തൊടുപുഴ പാല എന്നിവിടങ്ങളിലെ റോഡിന്റെ പണി പൂർണമായും തീർത്തു. കോന്നിയിലെ യുഡിഎഫ് പ്രതിനിധി രണ്ട് തവണ മന്ത്രിയും, 23 വർഷം എം എൽ എ യും ആയിരുന്നിട്ടും പദ്ധതി മുടങ്ങി.

എല്‍ഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് മുൻകൈ എടുത്ത് റോഡിന്റെ തടസങ്ങൾ നീക്കി. 279 കോടി രൂപക്ക് റോഡിന്റെ കരാർ ഏൽപ്പിച്ചു .ആഗസ്റ്റിൽ നിർമ്മാണ ഉത്ഘാടനം നടന്നു. ഇപ്പോൾ റാന്നി പ്ലാച്ചേരി ഭാഗത്ത് മരങ്ങൾ വെട്ടി റോഡിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. 2 വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും. കോന്നിയടക്കം ഉള്ള മണ്ഡലങ്ങളുടെ മുഖഛായ തന്നെ മാറുന്ന റോഡ് നിർമ്മിക്കാൻ പിണറായി സർക്കാർ വരേണ്ടി വന്നു എന്നതാണ് യാത്ഥാർത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News