‘രക്തപുളക ചെങ്കൊടിയെന്തി..’; വി.കെ പ്രശാന്തിനായി പ്രചരണ ഗാനം ആലപിച്ച് കൊച്ചു മിടുക്കി

വി.കെ പ്രശാന്തിനായി കൊച്ചു മിടുക്കി പ്രാർത്ഥനയുടെ പ്രചരണ ഗാനം. ‘രക്തപുളക ചെങ്കൊടിയെന്തി’യെന്ന ഗാനത്തിന് ഇതിനോടകം മണ്ഡലത്തിൽ തരംഗമായി. ബി.കെ രതീഷിന്‍റെ വരികൾക്ക് ഗുലാസ് ബിൽഹാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

നാടിന്‍റെ മോചന പടയോട്ടത്തിൽ തേര് തെളിക്കുന്ന ഒാമന നായകനായാണ് ഏവരുടെയും പ്രിയപ്പെട്ട മേയർ ബ്രോ എത്തുന്നത്. മേയർ ആയി ജനങ്ങൾക്ക് ചെയ്ത പ്രവർത്തികൾ, പ്രളയ സമയത്തെ ഇടപെടൽ എന്നിവയെല്ലാം പ്രചരണഗാനത്തിൽ കാണാം. പ്രാർത്ഥനാ രതീഷ് എന്ന കൊച്ചുമിടുക്കിയുടെ ഈ ഗാനമാണ് ഇപ്പോൾ വട്ടിയൂർക്കാവിലെ തരംഗം….

പ്രാർത്ഥനയുടെ അച്ഛൻ രതീഷ് തന്നെയാണ് ഗാനരചന. സംഗീതം ഗുലാസ് ബിൽഹാന്‍റേത്. ക്രയറ്റീവ് ഡയറക്ടർ ഡി.കെ ആനന്ദാണ്. മണ്ഡലത്തിൽ ജനകീയനായ വി കെ പിയെ ഒാരോർത്തരുടെയും മനസ്സിലെയ്ക്ക് കൂടുതൽ അടുപ്പിക്കുകയാണ് പ്രാർത്ഥനയെന്ന ഈ കുട്ടി വിപ്ളവ ഗായിക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News