രാജ്യത്തെ ജനാധിപത്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളോട് പറയാന്‍ എ‍ഴുത്തുകാരായ തങ്ങള്‍ക്ക് ബാധ്യതയുണ്ട്; സെബാസ്റ്റ്യന്‍ പോള്‍

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളോട് പറയാന്‍ എ‍ഴുത്തുകാരായ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് മന്ത്രിമാരായ എസി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എല്‍ഡിഎഫ് നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഇന്ന് നേതൃത്വം നല്‍കും. യുഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ പ്രചരണ പരിപാടികളില്‍ സജീവമാണ്.

എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ ഇലക്ഷൻ പ്രചാരണത്തിന്‍റെ ഭാഗമായാണ് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇന്ന് രാജ്യത്തെ ജനാധിപത്യം നേരിടുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്ന് സാംസ്കാരിക കൂട്ടായ്മവിലയിരുത്തി. രാജ്യത്തെ സാഹിത്യകാരന്മാരുള്‍പ്പടെ നേരിടുന്ന ഇത്തരം എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളോട് പറയാൻ സാംസ്കാരിക പ്രവർത്തകരായ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സംഗമം ഉദ്ഘാടനം ചെയ്ത് ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
പി രാജീവ് ഉൾപ്പെടെ ജില്ലയിലെ സാംസ്കാരിക സാമൂഹിക പ്രവർത്തകർ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്തു. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ പ്രചരണ പരിപാടികൾക്ക് തിങ്കളാഴ്ച നേതൃത്വം നൽകിയത് മന്ത്രിമാരായ എസി മൊയ്തീനും പ്രൊഫ.സി രവീന്ദ്രനാഥുമാണ്.

വോട്ടർമാരെ നേരിൽ കണ്ട് സൗഹൃദം പുതുക്കിയും പിന്തുണ തേടിയും എൽഡിഎഫ് സ്ഥാനാർഥി മനു റോയി പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്. ഇന്ന് മന്ത്രിമാരായ എസി മൊയ്തീൻ, പ്രൊഫസർ സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എല്‍ഡിഎഫ് നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരും ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി എത്തുന്നുണ്ട്. യുഡിഎഫ് എന്‍ഡിഎ സ്ഥാനാർഥികളും പ്രചരണ രംഗത്ത് സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News