പെണ്‍കുട്ടികളെ ഇഷ്ടമല്ല; ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തി; ജോളിയെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിച്ചത് ആദ്യ ഭാര്യയുടെ സഹോദരന്‍; എല്ലാം ജോളിയുടെ തിരക്കഥയെന്ന് ഷാജു

കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ഒന്നിലേറെ തവണ ഗര്‍ഭച്ഛിദ്രം നടത്തിയതായി പൊലീസ് കണ്ടെത്തി. നിരവധി തവണ താന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നാണ് ജോളി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ തനിക്ക് ഇതേപ്പറ്റി അറിയില്ലെന്ന് ജോളിയുടെ ഭര്‍ത്താവ് ഷാജു പ്രതികരിച്ചു. ജോളി ഗര്‍ഭച്ഛിദ്രം നടത്തിയതായി അറിവില്ലെന്നു ഷാജു പറഞ്ഞു. ഗൈനക് സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. എന്നാല്‍ ഡോക്‌റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താന്‍ പുറത്തിരുന്നു. ചില പ്രശ്‌നങ്ങളുണ്ട് എന്നു മാത്രമേ തന്നോടു പറഞ്ഞിട്ടുള്ളൂവെന്നും ഷാജു പറഞ്ഞു.

തനിക്ക് പെണ്‍കുട്ടികളെ ഇഷ്ടമായിരുന്നില്ലെന്നും ഇതേത്തടുര്‍ന്ന് കുടുംബത്തിലെ ചില പെണ്‍കുട്ടികളെ ഇല്ലാതാക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും ജോളി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജു പറഞ്ഞു. ജോളിയെ വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നെന്നു ഷാജുവിന്റെ വെളിപ്പെടുത്തല്‍. തന്റെ ഭാര്യ സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും താനുമായുള്ള വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്നു താന്‍ പറഞ്ഞു. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബന ഫോട്ടോയും ജോളിയുടെ തിരക്കഥയായിരുന്നെന്നും ഷാജു പറയുന്നു.

പിഞ്ചുകുഞ്ഞായതിനാലാണ് തന്റെ മകള്‍ ആല്‍ഫൈന്റെ പോസ്റ്റുമോര്‍ട്ടത്തിനു വിസമ്മതിച്ചതെന്ന് ഷാജു പറഞ്ഞു. ജോളിയുടെ പല പ്രവൃത്തികളിലും താന്‍ അസ്വസ്ഥനായിരുന്നു. ജോളി കൂടുതല്‍ സമയവും ഫോണില്‍ ചെലവഴിച്ചിരുന്നു. കുടുംബത്തിന്‍രെ മാനം ഓര്‍ത്താണ് ഒന്നും പുറത്തുപറയാതിരുന്നതെന്നും ഷാജു പറയുന്നു. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഭാര്യയെന്ന നിലയിലുള്ള നിയമ സഹായം നല്‍കുന്നത് ആദ്യഭാര്യക്കും മകള്‍ക്കുമെതിരെ ചെയ്യുന്ന നീതികേടാകുമെന്നും ഷാജു കൈരളി ന്യൂസിനോട് പറഞ്ഞു. അതേസമയം കൂടത്തായി കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ആളുകളിലേക്കു നീങ്ങാന്‍ സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് ചോദ്യ ചെയ്‌തേക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News