സദസിനെ ഞെട്ടിച്ച് സർക്കിൾ ഇൻസ്പെക്ടറുടെ പാട്ട്; കൈയ്യടിച്ച് കാണികൾ

മേൽപ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ്.

ഇടുക്കി രാജക്കാട് സർക്കിൾ ഇൻസ്പെക്ടറായ ഹണി പാടിയത് .രാജക്കാട് എൻ .ആർ സിറ്റി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സർക്കിൾ ഇൻസ്പെക്ടർ യൂണിഫോമിൽ പാട്ട് പാടി മികവ് തെളിയിച്ചത്.

യൂണിഫോമിൽ പാട്ട് പാടുന്ന സർക്കിൾ ഇൻസ്പെക്ടറുടെ വീഡിയോ തിരുവനന്തപുരം കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥനായ രതീഷ് ചന്ദ്രനാണ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പാലോട് കുറുപുഴ സ്വദേശിയും പ്രശസ്ത നാടക നടനുമായിരുന്ന ഹനീഫയുടെ മകനാണ് രാജക്കാട് സി.ഐ ഹണി.

ഇത്ര മനോഹരമായി പാട്ടുപാടുന്ന സർക്കിൾ ഇൻസ്പെക്ടറെ തങ്ങൾ കണ്ടിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ കമൻറുകൾ പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here