ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്

ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആൾക്കൂട്ട ആക്രമണങ്ങൾ എന്ന ആരോപണങ്ങൾ ഉന്നയിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്.

ആള്‍ക്കൂട്ട ആക്രമണമെന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിനെതിരെയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ആൽക്കൂട്ട അക്രമങ്ങളെ ന്യായീകരിച്ചു ആർഎസ്എസ് തലവൻ രംഗത്തെത്തിയിരിക്കുന്നത്.

ആള്‍ക്കൂട്ട ആക്രമണമെന്ന ആരോപണങ്ങൾ ഉന്നയിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണമെന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ആ വാക്ക് ഉപയോഗിച്ച് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ മോഹന്‍ ഭഗവത് പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള ചിന്താഗതി കഴിഞ്ഞ കുറച്ച് വര്‍ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. വികസിത ഭാരതത്തെക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നതെന്നും മോഹൻ ഭഗവത് ആരോപിച്ചു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി കെ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News