കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് വികെ പ്രശാന്ത്

തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിനിടയിലും വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് വി കെ പ്രശാന്ത്. കുഞ്ഞുങ്ങളെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതിനെ സന്തോഷത്തിലായിരുന്നു വി.കെ.പി.

രാവിലെ ആറു മണിയോടുകൂടി പൂജപ്പുര സരസ്വതി ക്ഷേത്രം മണ്ഡപത്തില്‍ എത്തിയ ഏവരുടെയും പ്രിയപ്പെട്ട മേയര്‍ ബ്രോയെ കാത്ത് കുരുന്നുകളുടെ നീണ്ട നിരയായിരുന്നു. ചിരിച്ചും ചിലര്‍ കരഞ്ഞും പ്രശാന്തിന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ചു. അറിവിന്റെ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ സാധിച്ചതിന്റെ സന്തോഷവും വി കെ പ്രശാന്ത് പങ്കുവച്ചു.

തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് സാഹിത്യ പഞ്ചാനന സ്മാരക ഗ്രന്ഥശാലയില്‍ പാര്‍ട്ടി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിലും മേയര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്. പ്രചരണ തിരക്കിനിടയില്‍ ആയിരുന്നു പ്രശാന്ത് വിവിധ ക്ഷേത്രങ്ങളിലും എത്തി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News