ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും അന്വേഷണസംഘം

പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളിയുടെ വെളിപ്പെടുത്തല്‍. രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണസംഘം. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ കൂടുതല്‍ അന്വേഷണം നടത്തും. അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളി.

പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു. ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ഷാജു . ദിവസവും ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നു.

ചാദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നു.വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ല. കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഷാജു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News