കേരള പിറവി ദിനത്തില്‍ ആകാശഗംഗ 2 എത്തും

വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ആകാശഗംഗ 2’ നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം ആതിരയാണ് നായിക.

ഗ്രാഫിക്‌സും അറ്റ്‌മോസ് ശബ്ദവിന്യാസവും മേക്കിംഗിലെ പ്രത്യേകതകളും ഒക്കെ ചേര്‍ന്ന് ഈ ചിത്രം നൂറു ശതമാനം എന്റര്‍ടെയ്‌നറായി പ്രേക്ഷകര്‍ക്കു മുന്നില്‍ കേരളം പിറവി ദിനത്തില്‍ എത്തുകയാണെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസും എഫ്. സെമികോളനും ചേര്‍ന്നാണ് വിതരണം. 175 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ദിവ്യ ഉണ്ണി അഭിനയിച്ച മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ2 പറയുന്നത്.

മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News