പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് വര്‍ഷത്തിന് ശേഷം പ്രതി മുംബൈയില്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി 2 വര്‍ഷത്തിന് ശേഷം മുംബൈയില്‍ വച്ച് പോലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂയപ്പള്ളി കാറ്റാടി കരയില്‍ കോഴിക്കോട് പ്ലാവിള താഴതില്‍ വീട്ടില്‍ മാത്തുക്കുട്ടി മകന്‍ 28 വയസ്സുള്ള ഷൈനു മാത്യു ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

കൃത്യത്തിനു ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചതനുസരിച്ചു പൂയപ്പള്ളി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2 വര്‍ഷത്തിന് ശേഷം വിദേശത്തു നിന്നും മുംബൈയില്‍ വിമാനമിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചതിന് പ്രകാരം പൂയപ്പള്ളി പോലീസ് മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൂയപ്പള്ളി എ എസ് ഐ വി വി സുരേഷ്, എസ് സിപിഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News