ജയിലില്‍നിന്നും ജോളി സഹോദരനെ വിളിച്ചു; സഹായാഭ്യര്‍ഥന നിരസിച്ച് നോബി

ജയിലില്‍ നിന്ന് ജോളി സഹായം തേടി സഹോദരന്‍ നോബിയെ വിളിച്ചു. തടവുകാര്‍ക്കുളള ഫോണില്‍ നിന്ന് ഇന്നലെയാണ് നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്.

എന്നാല്‍ യാതൊരു സഹായവും നല്‍കില്ലെന്ന നിലപാടിലാണ് സഹോദരന്‍. നോബിയില്‍ നിന്നും ഇതുവരെ അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോളിയെ കാണാന്‍ ജയിലില്‍ ഇതുവരെ ആരും എത്തിയിട്ടുമില്ല.

കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News