ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു

2019ലെ ഭൗതികശാസ്ത്ര നോബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കനേഡിയന്‍-അമേരിക്കന്‍ ഊര്‍ജതന്ത്ര ശാസ്ത്രജ്ഞന്‍ ജെയിംസ് പീബിള്‍സ്, സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള മൈക്കിള്‍ മേയര്‍, ദിദിയെ ക്വലോ (Didier Queloz) എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

പ്രപഞ്ചശാസ്ത്രത്തില്‍ സൈദ്ധാന്തിക കണ്ടെത്തലുകള്‍ നടത്തിയ ജെയിംസിന് പുരസ്‌കാരത്തുകയുടെ പാതി ലഭിക്കും. പുരസ്‌കാരത്തുകയുടെ ബാക്കി സൂര്യനു സമാനമായ നക്ഷത്രത്തെ ചുറ്റുന്ന അന്യഗ്രഹത്തെ കണ്ടെത്തിയ മൈക്കിളും ദിദിയെയും പങ്കിടും.

1995ലാണ് ആസ്ട്രോഫിസിസ്റ്റായ മൈക്കിള്‍ മേയറും അസ്ട്രോണമറായ ഡിഡിയര്‍ ക്വലോസും സൗരയുഥത്തിനു പുറത്തെ ആദ്യ അന്യഗ്രഹം- 51 പെഗാസി കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News