‘ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചിരുന്നു; ബന്ധുക്കളായ രണ്ട് കുട്ടികളായിരുന്നു ലക്ഷ്യം’; ശക്തമായ തെളിവുണ്ടെന്നും എസ്പി

ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. പൊന്നാമറ്റം കുടുംബത്തിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്.

ജയശ്രീയുടേയും റെഞ്ചിയുടേയും പെണ്‍മക്കളെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഇതിന് ശക്തമായ തെളിവും മൊഴിയുമുണ്ടെന്ന് എസ്പി പറഞ്ഞു.

ഈ സാഹചര്യവും തെളിവുകളും കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും.

റോയിയുടെ കേസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News