മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നു; ത്രില്ലറുമായി ബോബി-സഞ്ജയ്

മലായാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയിലാണ് കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ തിരുവനന്തപുരമാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും. സിനിമയുടെ പേര് ‘വണ്‍’ എന്നാണെന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച, അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്ര വന്‍ വിജയമായിരുന്നു. ബോബി-സഞ്ജയും മമ്മൂട്ടിയും ഒന്നിക്കുന്നത് ഇതാദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News