ഗര്‍ഭ നിരോധന ഗുളികയില്‍ സയനൈഡ് പുരട്ടി 32ലധികം യുവതികളെ കൊലപ്പെടുത്തിയ ഇയാളെ അറിയുമോ?

കൂടത്തായിയില്‍ ജോളിയുടെ കൊലപാതകപരമ്പര ഓരോന്നായി ചുരുളഴിയുമ്പോള്‍ പണ്ട് സയനൈഡ് ഉപയോഗിച്ച് നിരപരാധികളായ 32ഓളം യുവതികളെ കൊലപ്പെടുത്തിയ സംഭവവും വാര്‍ത്തകളില്‍ നിറയുകയാണ്.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന ഗുളികകളില്‍ സയനൈഡ് നല്‍കി 32 ഓളം യുവതികളെ യമ ലോകത്തെക്ക് അയച്ച മോഹന്‍കുമാറിന്റെ കഥയാണ് മലയാളിയുടെ മനസില്‍ മിന്നിമറയുന്നത്. സ്വന്തം ലൈംഗീക സംതൃപ്തിക്ക് യുവതികളെ ഉപയോഗിച്ച ശേഷം ഗര്‍ഭനിരോധന ഗുളികകളില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി യുവതികളുടെ സ്വര്‍ണങ്ങളും പണവുമായാണ് കടന്നുകളയുന്ന മോഹനനെ വര്‍ഷങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞത്.

2003നും 2009നും ഇടയിലാണ് സംഭവങ്ങളെല്ലാം നടന്നത്. ബാഗ്ലൂര്‍ നഗരത്തിലെ ഹോട്ടലിലെയും ബസ് സ്റ്റാന്റിലെയും ശുചിമുറികളില്‍ നിന്നാണ് യുവതികളുടെ മൃതദേഹങ്ങള്‍ എല്ലാം കണ്ടെത്തിയത്. എല്ലാ മരണങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരേ സയനൈഡ് അകത്തുചെന്നാണ് മരണം സംഭവിച്ചതെന്നും പറയുന്നുണ്ട്.. സംഭവത്തില്‍ 19മാത്തെ യുവതി കൊല്ലപ്പെട്ടതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. അനിത ബാരിമാര്‍ എന്ന യുവതിയാണ് 19 താമായി കൊല്ലപ്പെട്ടത്.

അന്വേഷണവുമായി ബന്ധപ്പെട്ട് ലഭ്യമായ സകല ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും ഒന്നിച്ചു ചേര്‍ത്ത് ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്. അതില്‍ നിന്നാണ് നിര്‍ണായകമായ വിവരം പൊലീസിന് ലഭിച്ചത്.. ലഭിച്ച നമ്ബറുകളെല്ലാം എന്നെങ്കിലും ഒരിക്കല്‍ മംഗളൂരുവിന് അടുത്തുള്ള ദേരളകട്ട എന്ന പട്ടണത്തില്‍വച്ച് ആക്ടീവ് ആയിരുന്നു. അതോടെ പൊലീസ് പല സംഘങ്ങളായി പിരിഞ്ഞ് ദേരളകട്ടയിലെ സകല ലോഡ്ജുകളും പരിശോധിച്ചു.

പൊലീസിന്റെ ഈ നീക്കം എത്തിച്ചേര്‍ന്നത് ധനുഷ് എന്ന ചെറുപ്പക്കാരനിലാണ്. പൊലീസ് ഒന്നു വിരട്ടി ചോദ്യം ചെയ്തതോടെ ഫോണും സിമ്മും നല്‍കിയത് അമ്മാവനാണെന്ന് ധനുഷ് പറഞ്ഞു. തുടര്‍ന്ന് മോഹന്‍ കുമാറിനെ മറ്റൊരു കേസിന്റെ വിവരങ്ങള്‍ ചോദിക്കാനെന്ന വ്യാജേന സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.സാമ്പത്തികമായി താഴെ നില്‍ക്കുന്ന കുടുംബങ്ങളിലെ, വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളായിരുന്നു മോഹന്‍ ഇരകളായി തിരഞ്ഞെടുത്തത്.

സൗഹൃദം സ്ഥാപിച്ച ശേഷം ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് സയനൈഡ് പുരട്ടിവച്ച ഗര്‍ഭനിരോധന ഗുളിക നിര്‍ബന്ധിച്ച് നല്‍കും. ശുചിമുറിയില്‍ എത്തിയാണ് യുവതികള്‍ ഗുളികകള്‍ കഴിക്കുന്നത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് അവര്‍ മരണപ്പെടും. തുടര്‍ന്ന് സ്വര്‍ണവുമായി ഇയാള്‍ കടന്നുകളയുകയാണ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News