കോഴിക്കോട് ചികിത്സയിലിരിക്കെ മൂന്ന് വയസ്സുകാരാന്‍ മരിച്ച സംഭവം; ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

കോഴിക്കോട് ചികിത്സയില്‍ ഇരിക്കെ 3 വയസ്സുകാരാന്‍ മരിച്ച സംഭവം . ചികിത്സ പിഴവെന്ന് ആരോപണവുമായി ബന്ധുക്കള്‍ . കണ്ണ് ഓപറേഷനിടെ അനസ്തേഷ്യ നല്‍കിയത് കൂടിയതായും ബന്ധുക്കള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം

ചേളാരി സ്വദേശി രാജേഷ് -ആതിര ദമ്പതികളുടെ കുഞ്ഞ് അനയ് ആണ് മരണപ്പെട്ടത്. കണ്ണില്‍ കമ്പ് കുത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കണ്‍ പോളക്ക് മാത്രം പരിക്കുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ ഓപ്പറേഷന്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ബന്ധുക്കളുടെ അനുമതി പോലും ഇല്ലാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും പിന്നീട് മരണം സംഭവിച്ചതായുമാണ് ബന്ധുക്കള്‍ പറയുന്നത്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി .വിലാപ യാത്രയായി ആശുപത്രിക്കു മുന്‍പില്‍ എത്തി പ്രതിഷേധം സംഘടിപ്പിച്ചാണ് ബന്ധുക്കള്‍ മൃതദേഹവുമായി മടങ്ങിയത് .ആശുപത്രിയുടെ അനാസ്ഥക്ക് എതിരെ കമ്മീഷണര്‍ക്ക് ഉള്‍പ്പെടെ പരാതിയും നല്‍കിയിട്ടുണ്ട.്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News