പാല ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞചെയ്യും.രാവിലെ പത്ത് മുപ്പതിന് നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുക്കും.

അമ്പത്തിരണ്ട് വർഷമായി കേരളാ കോണ്‍ഗ്രസ് കുത്തകയാക്കി വച്ചിരുന്ന പാലയിൽ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ പരാചയപെടുത്തിയാണ് കാപ്പൻ നിയമസഭാംഗമാകുന്നത്.

നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിൽ സഭയ്ക്കകത്തായിരിക്കും പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ സമ്മേളനമില്ലാത്തതുകൊണ്ടാണ് ബാങ്ക്വറ്റ് ഹാൾ സത്യപ്രതിജ്ഞാ വേദിയായത്.