മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോൾ എട്ടു പേരടങ്ങുന്നതാണ് സിപിഎം പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടിക. സംസ്ഥാനത്ത് മതേതര ശക്തികളുമായി സഹകരിച്ചാണ് ഒക്ടോബർ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എൻ ആദം (സോളാപൂർ സെൻട്രൽ ), ജെ പി ഗവിത് (കൽവൻ) ഡി എൽ കരാദ് (നാസിക്), വിനോദ് നിഖോലെ (ദഹാനു), ജെ മാലി (ഷഹദാ) എസ് ഖണ്ഡാരെ (പാർതുർ), കെ ബാവർ (സഹാപുർ), കെ നാരായണൻ (അന്ധേരി വെസ്റ്റ്) എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചവർ.

മലയാളി സ്ഥാനാർത്ഥിയായി ഇക്കുറിയും നാരായണൻ

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി ഇത്തവണയും മലയാളിയായ സി.കെ നാരായണന്‍ മത്സര രംഗത്തുണ്ട്. ഇത് രണ്ടാം തവണയാണ് അന്ധേരി വെസ്റ്റ് മണ്ഡലത്തിൽ നിന്നും നാരായണൻ ജനവിധി തേടുന്നത്. അന്ധേരിയിലെ ചേരി നിവാസികൾക്കും വഴിയോര കച്ചവടക്കാർക്കും പ്രിയപ്പെട്ട ജന നായകനാണ് ഇവരെല്ലാം സ്നേഹത്തോടെ വിളിക്കുന്ന നാരായൺ ഭായ്. നിർദ്ദനർക്ക് നീതി ലഭിക്കുന്നതിനായി നിരന്തരം പോരാടിയിരുന്ന നാരായണൻ ഇക്കുറി മികച്ച മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. അന്ധേരിക്കാർക്ക് സുപരിചിതനായ നാരായണൻ കോഴിക്കോട് സ്വദേശിയാണ്.