ശിശു പോഷകാഹാരം: കേരളം മുന്നിൽ; ദേശീയ ശരാശരി 6.4 %, കേരളത്തിൽ 32.6 %

രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്‌ പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മുന്നിൽ. രാജ്യത്ത്‌ ഈ പ്രായപരിധിയിലുള്ള കുഞ്ഞുങ്ങളിൽ 6.4 ശതമാനം പേർക്ക്‌ മാത്രമാണ്‌ മതിയായ പോഷകാഹാരം കിട്ടുന്നതെന്ന്‌ ദേശീയ സമഗ്ര പോഷകാഹാര സർവേ. കേരളത്തിൽ ഇത്‌ 32.6 ശതമാനമാണ്‌. ആറു ലക്ഷം ജനസംഖ്യയുള്ള സിക്കിമാണ്‌ ഒന്നാം സ്ഥാനത്ത്‌ –-35.9 ശതമാനം.

ആന്ധ്രപ്രദേശ്‌ (-1.3), മഹാരാഷ്ട്ര(-2.2), മിസോറം (-2.8) എന്നിവയാണ്‌ ഏറ്റവും പിന്നിൽ. 2016–-18 ൽ -19 വയസ്സുവരെയുള്ള 1,20,000 കുട്ടികളിൽ ചണ്ഡീഗഢ്‌ മെഡിക്കൽ പിജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, ന്യൂഡൽഹി കലാവതി സരൺ ആശുപത്രി എന്നിവയുടെ സഹായത്തോടെ യൂണിസെഫാണ്‌ പഠനം നടത്തിയത്‌.

നാല്‌ വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ 35 ശതമാനത്തിനും മതിയായ ഉയരമില്ല. 17 ശതമാനം പേർക്ക്‌ ഉയരത്തിന്‌ ആനുപാതിക ഭാരമില്ല. 33 ശതമാനത്തിന്‌ പ്രായത്തിനനുസരിച്ചുള്ള ഭാരമില്ല. ആറുമാസത്തിനും നാലര വയസ്സിനും ഇടയിലുള്ളവരിൽ 11 ശതമാനം കടുത്ത പോഷകാഹാരക്കുറവ്‌ നേരിടുന്നു. അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ 22 ശതമാനം മതിയായ പൊക്കമില്ലാത്തവരാണ്‌.

10 ശതമാനം പേർ ഭാരക്കുറവുള്ളവരാണ്‌. സ്‌കൂൾ വിദ്യാർഥികളിലും കൗമാരക്കാരിലും 10 ശതമാനം പ്രമേഹപൂർവ അവസ്ഥയിലാണ്‌. സ്‌കൂൾ പ്രായത്തിനു താഴെയുള്ളവരിൽ 41 ഉം, സ്‌കൂൾ പ്രായത്തിലുള്ളവരിൽ 24 ഉം കൗമാരക്കാരിൽ 28 ശതമാനവും വിളർച്ച അനുഭവിക്കുന്നവരാണെന്നും സർവേ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News