ഓച്ചിറ കെട്ടുത്സവം; തലയെടുപ്പോടെ വിശ്വപ്രജാപതി കാലഭൈരവനും ഓണാട്ടുകതരിവനും

ഏഷ്യയിലെ ഏറ്റവും വലിയ കെട്ടുകാളകളായ ഞക്കനാൽ പടിഞ്ഞാറെ കരയുടെ വിശ്വപ്രജാപതി കാലഭൈരവനും കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജന സമിതിയുടെ ഓണാട്ടുകതരിവനും തലയെടുപ്പോടെ നിന്ന ഓച്ചിറ കെട്ടുത്സവത്തിൽ ഇക്കുറി 250 -ൽപ്പരം കെട്ടുകാളകൾ അണിനിരന്നു. കൈവെള്ളയിൽ വെക്കാവുന്ന തരത്തിലുള്ള കെട്ടുകാളകൾ മുതൽ ഭീമാകാരമായ കെട്ടുകാളകൾവരെ നിരന്ന കെട്ടുത്സവം കാണാൻ വിദൂര ദിക്കിൽനിന്നുപോലും പതിനായിരങ്ങളാണ് ഓച്ചിറ പരബ്രഹ്മ സവിധത്തിൽ എത്തിയത്. ആദിനാട് തെക്ക് ആമ്പാടിമുക്ക് യുവജന സംഘടനയുടെ വെങ്കലത്തിൽ നിർമിച്ച് സ്വർണ്ണം പൂശിയ കെട്ടുകാള മുതൽ വെള്ളിയിൽ നിർമിച്ച വള്ളിക്കാവ് തൃക്കാർത്തിക കാളകെട്ടു സമിതിയുെ കെട്ടുകാളകളും നേരത്തെതന്നെ പടനിലത്ത് സ്ഥാനം ഉറപ്പിച്ചു.

വനിതകുളുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ക്ലാപ്പന കിഴക്ക് ത്രിശൂലനാഥൻ കാളകെട്ട് സമിതിയുടേയും ആയിരംതെങ്ങ് വടക്ക് കാളകെട്ട് സമിതിയുടേയും കെട്ടുകാളകൾ ഏറെ ശ്രദ്ധേയമായി. താളമേളങ്ങളും അനൗൺസുമെന്റുമെല്ലാം വനിതകളുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചതുപ്രകാരം സമയനിഷ്ഠ പാലിച്ചാണ് കൂറ്റൻ കെട്ടുകാളകളെ പടനിലത്ത് എത്തിച്ചത്. ചൊവ്വാഴ്ച മൂന്നിന് മുൻപ്തന്നെ ഇരു കെട്ടുകാളകളും പടനിലത്തെത്തി. തുടർന്ന് രാത്രി വൈകിയും കെട്ടുകാളകൾ പടനലിത്തേക്ക് എത്തിക്കൊണ്ടിരുന്നു.

വൈകിട്ട് മൂന്നു മണി മുതൽതന്നെ ദേശീയ പാതിയിലെ ഗതാഗതം നിലച്ചു. പോലീസിൻ്റെ നേതൃത്വത്തിൽ വാഹനങ്ങൾ ഇടറോഡുകൾ വഴി വഴിതിരിച്ച് വിട്ടെങ്കിലും ഫലപ്രഥമായില്ല. ഇടറോഡുകൾ മിക്കതും മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി. ഭാരതത്തിൻ്റെ റിപ്പബ്ലിക്ക്ദിന പരേഡിൽവരെ പങ്കെടുത്ത് ലോകത്തിൻ്റെ ശ്രദ്ധ കൈപ്പടിയിലൊത്തുക്കിയ കെട്ടുകാളകളെ ഭരണസമിതി ഭാരവാഹികൾ പടനിലത്തേക്ക്ആ ചാരാനുഷ്ഠാനങ്ങളോടെ സ്വീകരിച്ച് ആനയിച്ചു. മാസങ്ങളോളം വ്രതാനുഷ്ഠാനങ്ങളോടെ കയ്യും മെയ്യും മറന്ന് ഊണും ഉറക്കുവും ഉപേക്ഷിച്ചാണ് കരക്കാർ കെട്ടുകാളകളെ അണിയിച്ച് ഒരുക്കിയത്. അഞ്ച് ലക്ഷം മുതൽ 50 ലക്ഷം വരെ രൂപാ ചിലവഴിച്ചാണ് നിർമാണം.

കാളകെട്ട് സമിതി ഭാരവാഹികൾ ചൊവ്വാഴ്ച പുലർച്ചെ പരബ്രഹ്മ സന്നിധിയിലെത്തി പ്രത്യേക പൂജകൾ നടത്തിയതിന്ശേഷം പൂജിച്ച കൂറ്റൻ കൂവള മാല കെട്ടുകാളകളെ അണിയിച്ചു. കാളമൂട്ടിലെ പുജകൾക്ക് ശേഷം രാവിലെ ഏഴിതന്നെ കാളമൂട്ടിൽനിന്നും കെട്ടുകാളകളെ ആനിയിച്ച് ഗ്രാമ പ്രദക്ഷണം നടത്തി വൈകിട്ടോടെ പടനിലത്ത് എത്തിക്കുകയായിരുന്നു. മിക്ക കെട്ടുകാളകളേയും കൂറ്റൻ ക്രയിനുകളുടെ സഹായത്താലാണ് പടനിലത്ത് എത്തിച്ചത്. വൈകിട്ട് ആറ് മണിയോടെ തിരക്ക് അനിയന്ത്രിതമായി തീർന്നു. രാത്രി ഏറെ വൈകിയും കെട്ടുകാഴ്ച കാണാൻ ഭക്തർ പടനിലത്തേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു. ബുധനാഴ്ചകൂടി കെട്ടുകാളകളെ കാണാനുള്ള സംവിധാനം ഭരണ സമിതി ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here