കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ലോക്കാട് ഗ്യാപ്പിലുണ്ടായ അപകടത്തില്‍ തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയും ജെസിബി ക്ലീനറുമായ ഉദയന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൂടെയുണ്ടായിരുന്ന തമില്‍ അരവനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. റോഡ് പണി നടക്കുന്നതിനിടെയാണ് വന്‍ തോതില്‍ മണ്ണിടിച്ചിലുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ രാജകുമാരിയിലും കോട്ടയത്തും ചികില്‍സയിലാണ്. ഇടുക്കി എസ് പി അപകട സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News