‘നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചു കൂടെ’ ജോളി- ഷാജു ബന്ധത്തെക്കുറിച്ച് സിജോ അന്നു പറഞ്ഞത്; തള്ളിപ്പറഞ്ഞ് ഷാജു

ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യനെ തള്ളിപ്പറഞ്ഞ് ഷാജു. ഇതോടെ ഇരുകുടുംബങ്ങള്‍ക്കുമിടിയിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് പുറത്തുവരുന്നത്. ഷിജോയാണ് ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതെന്ന് ഷാജു പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമല്ല ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന് സിജോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

താനും ജോളിയും തമ്മില്‍ നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിലിയുടെ സഹോദരന്‍ സിജോ പറയുന്നത് തെറ്റാണെന്ന് ഷാജു പറഞ്ഞു. നമ്മള്‍ തമ്മില്‍ വിവാഹിതരാകുന്നതാണ് നല്ലതെന്ന് സിലിയുടെ കുടുംബമടക്കം പറയുന്നുണ്ടെന്നു പറഞ്ഞ് ജോളിയാണ് തന്നെ സമീപിച്ചതെന്നും ഷാജു ആവര്‍ത്തിച്ചു. ഷിജോയും ജോളിയും നല്ല പരിചയക്കാരായിരുന്നു. തുടര്‍ന്ന് സിജോയെ ഓഫീസിലെത്തി കാണുകയും വിവാഹത്തില്‍ ഒരു എതിര്‍പ്പുമില്ലെന്ന് സിജോ പറയുകയും ചെയ്തുവെന്ന് ഷാജു പറയുന്നു. ഈ വിവാഹത്തില്‍ ഒരു എതിര്‍പ്പുമില്ലെന്ന് ഷിജോ പറഞ്ഞിരുന്നു. അവരുടെ കുടുംബത്തിന് അതില്‍ എതിര്‍പ്പില്ലെന്നാണ് പറഞ്ഞത്. തന്നെ വിവാഹം കഴിച്ചാല്‍ കൂടത്തായിയിലെ വീട്ടില്‍ത്തന്നെ താമസിക്കാമല്ലോ എന്ന് ജോളി പറഞ്ഞിരുന്നു. അതും നല്ലതാണെന്ന് സിജോ പറഞ്ഞു.

ജോളിയെ വിവാഹം ചെയ്യുന്നതില്‍ സിലിയുടെ അച്ഛനുമമ്മയ്ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും വിവാഹത്തിന് സിജോ വരാമെന്ന് പറഞ്ഞിരുന്നു. വീട്ടുകാരെ എപ്പോഴാണ് ഈ വിവരം അറിയിക്കണ്ടത് എന്നതടക്കം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും തുടര്‍ന്ന് സിലിയുടെ മരണത്തിന് 1 വര്‍ഷം കഴിഞ്ഞ് മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഷാജു പറഞ്ഞു. എന്നാല്‍ വിവാഹത്തിനെത്താതെ പിന്‍മാറുകയായിരുന്നെന്നും ഷാജു പറയുന്നു. ബന്ധുക്കള്‍ പിണങ്ങുമെന്നും വിവാഹത്തിന് മനസ്സു കൊണ്ട് എല്ലാ പിന്തുണയുമുണ്ടാകുമെന്നും സിജോ പറഞ്ഞെന്നും ഷാജു പറഞ്ഞിരുന്നു. എന്നാല്‍ ഷാജുവും ജോളിയും തമ്മിലുള്ള അടുത്ത ബന്ധം കണ്ട് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചു കൂടെ എന്നാണ് താന്‍ പറഞ്ഞതെന്നാണ് സിലിയുടെ സഹോദരന്‍ സിജോ വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News