മികച്ച മാനസികാവബോധ ഡോക്യുമെന്‍റെറിക്കുളള ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റിയുടെ മാധ്യമ പുരസ്കാരത്തിന് കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ സംവിധാനം ചെയ്ത
“ദുരന്താനന്തരം” അര്‍ഹമായി പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടവര്‍ക്കിടയിലെ മാനസിക പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയുളളതായിരുന്നു ഡോക്യുമെന്‍റെറി.

15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നാളെ തിരുവനന്തപുരത്ത് വിതരണം ചെയ്യും,അച്ചടി മാധ്യമ വിഭാഗത്തില്‍ ദീപികയിലെ ജോണ്‍സണ്‍ പുവന്തുരുത്തിയും ശ്രവ്യ മാധ്യമ വിഭാഗത്തില്‍
ആകാശവാണി കൊച്ചി യൂണിറ്റിലെ ടി പി രാജേഷും അര്‍ഹരായി. അവാര്‍ഡിന് അര്‍ഹമായ ഡോക്യുമെന്‍റെറി ഈ ലിങ്കില്‍ കാണാം