ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍.

കൊല്ലം കൊച്ചുവിള സ്വദേശി ജോയിയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. തന്റെ പുറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നല്‍കിയിരിക്കുന്നത്.

ബസ് കാടാമ്പുഴയെത്തിയതോടെ പൊലീസ് ഇടപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News