തൃശൂരില്‍ നടുറോഡില്‍ ആര്‍എസ്എസുകാരന്റെ ഗുണ്ടായിസം; എസ്‌ഐയെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമം

തിങ്കളാഴ്ച്ച രാത്രി പൂങ്കുന്നം ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് എസ് ഐ രാമകൃഷ്ണന് നേരെയാണ് പൂങ്കുന്നം സ്വദേശിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധീരജ് വാഹനം ഇടിച്ച് കയറ്റിയത്.

വണ്‍വേയിലൂടെ വാഹനം ഓടിച്ചത് പൊലീസ് തടഞ്ഞതില്‍ പ്രകോപിതനായ ധീരജ് KL-08-BS-1638 എന്ന നമ്പറിലുള്ള കാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇടിച്ച് കയറ്റുകയായിരുന്നു.

നിര്‍ത്താതെ വന്ന വാഹനം എസ്‌ഐയുടെ കാല്‍ മുട്ടില്‍ ഇടിക്കുകയായിരുന്നു. കാല്‍ മുട്ടിനും കാല്‍ മസിലിനും പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് നാട്ടുകാരും പോലിസും ചേര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ധീരജ് ഏറെ നേരം റോഡിന് മധ്യത്തില്‍ വാഹനം നിര്‍ത്തി ഇടുകയും നഗരത്തില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുകയും പൊലീസിനോടും നാട്ടുകാരോടും തര്‍ക്കിക്കുകയുമായിരുന്നു. ഇയാളെ ചൊവ്വാഴ്ച രാവിലെ ചാലക്കുടി കോടതി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News