വാഹന മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനകള്‍ നല്‍കി തുടര്‍ച്ചയായ എട്ടാം മാസത്തിലും ഉല്‍പാദനം വെട്ടിക്കുറച്ച് മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി. സെപ്റ്റംബര്‍ മാസത്തില്‍ 17.48 ശതമാനത്തിന്റെ കുറവാണ് കാറുകളുടെ ഉല്‍പാദനത്തില്‍ മാരുതി വരുത്തിയത്. കഴിഞ്ഞ മാസത്തില്‍ ഉല്‍പാദനം 33 ശതമാനം മാരുതി വെട്ടിച്ചുരുക്കിയിരുന്നു.
അഭ്യന്തര വിപണിയില്‍ കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് മാരുതി ഉല്‍പാദനം വെട്ടിചുരുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍1,60,219 യൂണിറ്റുകള്‍ നിര്‍മിച്ച മാരുതി ഈ വര്‍ഷം 1,32,199 യൂണിറ്റുകളാണ് ഉല്‍പാദിപ്പിച്ചത്.
ആള്‍ട്ടോ, ന്യൂ വാഗണര്‍, സെലിറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലോനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ ഉല്‍പാദനം 14.91 ശതമാനമാണ് വെട്ടിച്ചുരുക്കിയത്. വിറ്റാര ബ്രസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയുടെ നിര്‍മ്മാണം 17.05 ശതമാനവും കുറച്ചിരുന്നു. അതേ സമയം സിയാസിന്റെ ഉത്പാദനം അമ്പത് ശതമാനത്തോളം കുറച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ 4,739 സിയാസ് യൂണിറ്റുകള്‍ നിര്‍മിച്ച മാരുതി ഇത്തവണ 2350 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. ലോക സമ്പദ്വ്യസ്ഥ മാന്ദ്യത്തിന്റെ വക്കിലാണെന്നും ഇന്ത്യയടക്കമുള്ള വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് മാന്ദ്യം കനത്ത ആഘാതമുണ്ടാക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജിവ വ്യക്തമാക്കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.