മരണമില്ലാത്ത മനുഷ്യര്‍ യാഥാര്‍ത്ഥ്യമാകുമോ? സാധ്യതകള്‍ തുറന്ന് ശാസ്ത്രലോകം!

വന്‍തോതില്‍ റേഡിയേഷന്‍ വന്നു പതിച്ചാലും യാതൊരു കുഴപ്പവും പറ്റാതെ ജീവിക്കാനാകുന്ന ഒരു ജീവിയുണ്ട്- ടാര്‍ഡിഗ്രേഡ്.കാഴ്ചയില്‍ കരടിയെപ്പോലെയാണെന്നതിനാല്‍ ജലക്കരടിയെന്നും ഇവയ്ക്കു പേരുണ്ട്. ലോകത്തിലെ ഏറ്റവും ‘കരുത്തുറ്റ’ ജീവി എന്നു വിശേഷിപ്പിക്കുന്ന ജലക്കരടിക്ക് പക്ഷേ വലുപ്പം 0.5 മില്ലിമീറ്ററേയുള്ളൂ. എത്ര കഠിനമായ ചൂടും, തണുപ്പും, മര്‍ദവും. മാരക റേഡിയേഷനുകളുമെല്ലാം അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയും എന്നതാണ് പ്രത്യേകത.

ഒരിക്കലും മരിക്കാതെ ചിരഞ്ജീവിയായി കഴിയാന്‍ ഇവയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന സംശത്തിനിപ്പോള്‍ ഉത്തരമായി. ടാര്‍ഡിഗ്രേഡുകളുടെ ശരീരത്തിലെ പ്രത്യേകതരം പ്രോട്ടീനാണ് ഏതു കഠിനസാഹചര്യവും നേരിടാനുള്ള കരുത്ത് ഇവയ്ക്കു നല്‍കുന്നത്. 300 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള ചൂട് താങ്ങാന്‍ ടാര്‍ഡിഗ്രേഡിനാകും. ബഹിരാകാശത്തെ കൊടുംതണുപ്പിനെ പോലും പ്രതിരോധിക്കും. ലോകത്തിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് മനുഷ്യന്‍ ഇറങ്ങിയാല്‍ മര്‍ദവ്യതിയാനം കാരണം അധികം സഞ്ചരിക്കാനാകില്ല.

എന്നാല്‍ അതിന്റെ. ആറിരട്ടി മര്‍ദമാണെങ്കിലും ടാര്‍ഡിഗ്രേഡിന് ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കാനാകും.
0 ഗ്രേ (ഏ്യ) റേഡിയേഷന്‍ മനുഷ്യന് മാരകമായിരിക്കെ, ആയിരക്കണക്കിന് ഗ്രേ യൂണിറ്റ് വരുന്ന റേഡിയേഷന്‍ പതിച്ചാലും ഈ ജലക്കരടി ‘കൂള്‍’. ടാര്‍ഡിഗ്രേഡുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീനാണ് അവയ്ക്കു സഹായകരമാവുന്നതെന്നാണു കണ്ടെത്തല്‍. മനുഷ്യര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന കണ്ടെത്തലാണ് ഈ പ്രോട്ടീനിലൂടെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ഇവയുടെ ശരീരത്തിലേക്കു വന്‍തോതില്‍ എക്സ് റേ രശ്മികള്‍ പതിപ്പിച്ചായിരുന്നു പരീക്ഷണം. ടാര്‍ഡിഗ്രേഡിന്റെ ശരീരകോശങ്ങള്‍ക്ക് ചുറ്റിലും മേഘപടലം പോലെ ഒരു ആവരണം സൃഷ്ടിച്ചാണ് ഡിസപ് (ഉൗെു) സഹായിക്കുന്നതെന്നു കണ്ടെത്തി. പ്രോട്ടീനു രണ്ടു ഭാഗങ്ങളുണ്ട്, ഇതിലൊന്ന് കോശങ്ങളിലെ ക്രോമാറ്റിനോടു ചേര്‍ന്നിരിക്കുന്നു. രണ്ടാമത്തേതാണ് ഡിഎന്‍എയെ പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് ആവരണം തീര്‍ത്തു സംരക്ഷിന്നത്. കോശങ്ങളില്‍ ഡിഎന്‍എ സ്ഥിതി ചെയ്യുന്നത് ക്രോമാറ്റിനുള്ളിലാണ്. അകത്തും പുറത്തും ഒരേസമയം സംരക്ഷണം തീര്‍ക്കാന്‍ ഡിസപിനാകുമെന്നു ചുരുക്കം.

2016ലാണ് ആദ്യമായി ഈ പ്രോട്ടീന്‍ കണ്ടെത്തുന്നത്. മനുഷ്യശരീരത്തില്‍ കോശങ്ങള്‍ക്ക് റേഡിയേഷന്‍ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ 40% വരെ കുറയ്ക്കാന്‍ ഡിസപിനാകുമെന്നും കണ്ടെത്തി. ഇതേ ഡിസപിനെ ടാര്‍ഡിഗ്രേഡ് എങ്ങനെയാണ് സ്വയരക്ഷയ്ക്കായി ഉപയോഗപ്പെടുത്തുന്നതെന്നതായിരുന്നു ഗവേഷകരുടെ പഠനവിഷയം.

ഒരുകാലത്ത് ഈ പ്രോട്ടീന്‍ മനുഷ്യനിലും സുരക്ഷാകവചമായി ഉപയോഗിക്കപ്പെടാമെന്നുമുള്ള ശുഭാപ്തി വിശ്വാസവും ഗവേഷകര്‍ പങ്കുവയ്ക്കുന്നു. പലതരം കോശങ്ങള്‍ക്കായി പലതരത്തില്‍ ഡിസപ് പ്രോട്ടീനെ ‘ഒപ്റ്റിമൈസ്’ ചെയ്തെടുത്ത് സംരക്ഷണ കവചമായി ഉപയോഗിക്കാമെന്നതാണു പ്രത്യേകത. രോഗം ബാധിച്ചു കോശങ്ങള്‍ നശിക്കുന്ന അവസ്ഥയ്ക്കുള്ള പരിഹാരമായും ഈ ജലക്കരടിയുടെ പ്രോട്ടീന്‍ ഭാവിയില്‍ സഹായകരമാകുമെന്നും ഇലൈഫ് ജേണലിലെ പഠനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here