ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം തുടരുന്നു; ആവേശസ്വീകരണമൊരുക്കി ഗവി

കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. മണ്ഡലത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ആയ ഗവിയിലേക്കായിരുന്നു ആദ്യ പര്യടനം.

ആങ്ങമൂഴിയില്‍ നിന്ന് 18 കിലോമീറ്റര്‍ ഘോര വനത്തിനുള്ളിലൂടെ യാത്ര ചെയ്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ മണ്ഡലത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ആയ ഗവിയിലേക്ക് പുറപ്പെട്ടത് . മൂഴിയാര്‍ പവര്‍ സ്റ്റേഷന്‍ ജംഗ്ഷിലായിരുന്നു ആദ്യ സ്വീകരണം .
തുടര്‍ന്ന് കൊടും കാട്ടിലൂടെ സഞ്ചരിച്ച് മൂഴിയാറിലെ ആദിവാസി കോളനിയിലെത്തി.

അനന്തരം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള സാഹസിക യാത്ര ആരംഭിച്ചു. വഴിയില്‍ ഉടനീളം കാട്ടുപോത്തുകള്‍ ഞങ്ങളുടെ യാത്ര വാഹനത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. നീണ്ട രണ്ടര മണിക്കൂറിലേറെ യാത്ര ചെയ്ത് കൊച്ചു പമ്പയില്‍ എത്തിയപ്പോള്‍ തോട്ടം തൊഴിലാളികള്‍ ആചാരപരമായ വരവേല്‍പ്പാണ് ജനീഷിന് നല്‍കിയത്.

കത്തിച്ച നിലവിളക്കിന്റെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. ആരതി ഊഴിഞ്ഞ് ,വെറ്റില കമിഴ്ത്തി ,സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. കുറി വരയ്ച്ചും ,പൂര്‍ണ്ണ കുംഭം നല്‍കിയുമാണ് സ്വീകരണ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

ഗവിയുമായുള്ള തന്റെ വൈകാരിക ബന്ധം വിശദീകരിച്ചായിരുന്നു ജനീഷ് മറുപടി പ്രസംഗം നടത്തിയത്

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ ആയി എത്തിയ തമിഴര്‍ക്ക് വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച ഏല പ്ലാന്റേഷന്‍ ആണ് ഗവിയിലേത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ,പെരിനാട് ഏരിയ സെക്രട്ടറി ഹരിദാസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് ,യോഗ്യരാജന്‍ രാജ ദുരൈ എന്നീവര്‍ പ്രസംഗിച്ചു. ഗവിയിലെ തൊഴിലാളികള്‍ സ്‌നേഹത്തോടെ നല്‍കിയ കപ്പയും , കറിയും കഴിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും കാടിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News