രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമം നടത്തി; സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന പേരില്‍

ജോളി രണ്ട് പെണ്‍കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു. ജോളിയ്ക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായം നല്‍കിയ തഹസീല്‍ദാര്‍ ജയശ്രീയുടെ മകളെയും ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു.ഒന്നരവയസുള്ളപ്പോഴാണ് ജയശ്രീയുടെ മകളെ കൊല്ലാന്‍ ജോളി ശ്രമം നടത്തിയത്. പല സാമ്പത്തിക ഇടപാടിലും ജോളിയുമായി ജയശ്രീക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ജയശ്രീക്ക് വേണ്ടിയായിരുന്നു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍. മാത്യു നല്‍കിയ മൊഴിയില്‍ പറയുന്നത്, ഒരുതവണ മാത്രമാണ് ജോളി സയനൈഡ് വാങ്ങിയതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് അത് കൊടുത്തതെന്ന് ഓര്‍മ്മയില്ല. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി പറഞ്ഞത്. ജയശ്രീയും സയനൈഡ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News