പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി . മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി വിശ്വസിപ്പിച്ചിരുന്നത്. കുടുംബാംഗങ്ങളെ മരണത്തില്‍ ജോളിക്കു പങ്കുണ്ടോയെന്ന് നേരത്തേ സംശയം തോന്നിയിരുന്നുവെന്നും അയല്‍വാസികളായ ആയിഷയും ഷാഹുല്‍ ഹമീദും .അന്നമ്മ മരിച്ചപ്പോള്‍ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞു.

ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയില്‍ നടത്തിയ പെരുമാറ്റവും മറ്റുമാണ് സംശയത്തിലേക്ക് നയിച്ചത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെകുറിച്ചു പറഞ്ഞിരുന്നത്.