
കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് യാഥാർത്ഥ്യമാകുക.
ഹൈക്കോടതിയിലുള്ള കേസുകളുടെ തീർപ്പിന് വിധേയമായിട്ടാകും ലയനം നടത്തുക. കേരള ബാങ്കിന്‍റെ ഭാഗമാകാൻ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ഇനിയും അവസരമുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാനകടമ്പ സംസ്ഥാന സര്‍ക്കാര്‍ കടന്നത്.
റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിച്ചതോടെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി യാഥാർത്ഥ്യമാകുന്നത്.
13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുക. നിലവിൽ ഹൈക്കോടതിയിലുള്ള കേസുകളുടെ തീർപ്പിന് വിധേയമായിട്ടാകും ലയനം നടത്തുകയെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ എതിർപ്പാണ് കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്.
ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് പച്ചകോടി ലഭിച്ചത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കേരള ബാങ്കിന്‍റെ ഭാഗമാകാൻ ഇനിയും അവസരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി
നിലവിൽ ഹൈക്കോടതിയിലുള്ള കേസുകൾ ബാങ്ക് രൂപീകരണത്തിന് വെല്ലുവിളിയല്ല. പ്രതിപക്ഷത്തിന്‍റെ പൂർണ സഹകരണം ഉറപ്പാക്കിയാണ് തുടർ നടപടികളുമായി മുന്നോട്ട് പോകുകയെന്നും സഹകരണ മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here