കേരളം എന്നും ഒപ്പമുണ്ടായിരുന്നു: പിവി സിന്ധു; ലോക ബാഡ്മിന്‍റൺ ചാമ്പ്യൻ പിവി സിന്ധുവിന് സംസ്ഥാനത്തിന്‍റെ ആദരം

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻ പി.വി.സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിനെ ആദരിച്ചു.

സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും സംസ്ഥാനത്തെ കായികതാരങ്ങൾക്ക് സിന്ധു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറന്ന ജീപ്പിൽ അശ്വാരൂഢസേനയുടെ അകമ്പടിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മുതൽ ജിമ്മി ജോർജ് സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയോട് കൂടിയായിരുന്നു സ്വീകരണ പരിപാടികളുടെ തുടക്കം.

പ്രൌഡഗംഭീരമായ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് ഉപഹാരം നൽകി ആദരിച്ചു. വിമർശനങ്ങളെ ഇന്ധനമാക്കി മുന്നേറിയ പി വി സിന്ധു കളിക്കളത്തിൽ പോരാളിയാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ക‍ഴിഞ്ഞ തവണ ഒളിമ്പിക്സിൽ നേടിയ വെള്ളി മെഡലിന് അടുത്ത തവണ സ്വർമതിളക്കമുണ്ടാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

കേരളം എന്നും ഒപ്പമുണ്ടായിരുന്നെന്നും. എല്ലാ ശ്രദ്ധയും ടോക്കിയോ ഒളിപിക്സിന് വേണ്ടിയെന്നും സിന്ധു പറഞ്ഞു.

ക‍ഴിഞ്ഞദിവസം രാത്രിയോടെയാണ് സംസ്ഥാനത്തിന്‍റെ ആദരം സ്വീകരിക്കാൻ സിന്ധു തിരുവനന്തപുരത്തെത്തിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി. കേരളീയ വേഷത്തിലായിരുന്നു ക്ഷേത്ര ദർശനം. കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാന മന്ദിരവും സിന്ധു സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News