അന്‍പോടെ ‘ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ’; കാര്‍ത്തിക്കിന് വീല്‍ ചെയര്‍ കൈമാറി പി വി സിന്ധു

സെറിബ്രല്‍ പാള്‍സി ബാധിച്ച കാര്‍ത്തിക് എന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് ഓട്ടോമാറ്റിക് വീല്‍ ചെയര്‍ സമ്മാനിച്ച് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ എന്ന എന്‍ജിഒ. പി വി സിന്ധുവാണ് വീല്‍ ചെയര്‍ കൈമാറിയത്.

കൈരളി ടിവിയില്‍ ടെലികാസ്റ്റ് ചെയ്ത അന്‍പോടെ എന്ന പരിപാടിയിലൂടെയാണ് കാര്‍ത്തിക്കിന്റെ ബുദ്ധിമുട്ട് ഇവര്‍ മനസിലാക്കിയത്.

കാര്‍ത്തിക്കിന് വീല്‍ ചെയര്‍ വാങ്ങാന്‍ മുത്തശ്ശനും മുത്തശിയും വളരെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം അവര്‍ പരിപാടിയിലും പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് ഓട്ടോമാറ്റിക് വീല്‍ ചെയര്‍ സമ്മാനിക്കാന്‍ ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here