ജോളിക്കൊപ്പം വിനോദയാത്ര നടത്തി, മോഷണം, പളളിക്കാരെ കബളിപ്പിച്ചു: ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ മൊഴി പുറത്ത്.

ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. തങ്ങള്‍ തമ്മില്‍ വലിയ സൗഹൃദത്തിലായിരുന്നു.

തന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നത്. ഒന്നിച്ച് നിരവധി തവണ വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയതായും ജോണ്‍സണ്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ജോളിയുടെയും ഷാജുവിന്റെയും വിവാഹത്തിന് വ്യാജ കത്ത് നല്‍കി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോണ്‍സണ്‍ പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്.

വിവാഹത്തിന് കൂടത്തായി ലൂര്‍ദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പള്ളിയില്‍ നിന്ന് ജോളി ലെറ്റര്‍ പാഡ് മോഷ്ടിച്ച് കത്ത് നല്‍കുകയായിരുന്നെന്ന് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം, കേസിലെ മുഖ്യപ്രതിയായ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കും. അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയും കോയമ്പത്തൂരില്‍ പോയി. പിഎച്ച്ഡി ചെയ്യാന്‍ വേണ്ടിയെന്ന വ്യാജേനയായിരുന്നു യാത്രകള്‍.

കോയമ്പത്തൂരില്‍ ജോളി ആരോക്കെയായി ബന്ധപ്പെട്ടുവെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതിനിടെ, ജയശ്രീയുമായി ജോളി നിരന്തരം ബന്ധം പുലര്‍ത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News