”ജോളി സീരിയല്‍ കില്ലര്‍ അല്ല, പക്ഷെ”

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയായ ജോളി ഒരിക്കലും ഒരു സീരിയല്‍ കില്ലറല്ലെന്ന് വ്യക്തമാക്കി ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കാഞ്ചേരി.

ജയിംസ് വടക്കാഞ്ചേരിയുടെ വാക്കുകള്‍:

”ജോളിയുടെ കാര്യത്തില്‍ സീരിയല്‍ കില്ലര്‍ എന്നുള്ള പ്രയോഗം ശരിയല്ല. സീരിയല്‍ കില്ലര്‍ എന്നുള്ളതിന് ഒരു ഡെഫിനിഷന്‍ ഉണ്ട്. അതായത് അവര്‍ക്ക് കൊല്ലുക എന്നത് ഒരു ഹരമായത് കൊണ്ട് വേറെ ഉദ്ദേശമൊന്നുമില്ല.

റിപ്പര്‍ ചന്ദ്രന്‍, രമണ്‍ രാഘവ്, എന്നിവരുടെ ഒക്കെ കാര്യം എടുത്ത് കഴിഞ്ഞാല്‍, വഴിയില്‍ കിടന്നു ഉറങ്ങുന്നവരെയും മറ്റുമാണ് അവര്‍ കൊല്ലുന്നത്. ജോളിയുടെ കാര്യത്തിലാണെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്.

അനുയോജ്യമായ സാഹചര്യത്തില്‍ കൊടുക്കേണ്ട വിധത്തില്‍ വളരെ ഇന്റലിജന്റായാണ് അവരീ കൊലകള്‍ ചെയ്തത്. ഇതൊരിക്കലും ഒരു സീരിയല്‍ കില്ലറുടേത് പോലെ മനോരോഗത്തിന്റെ കാര്യമല്ല. ഇത് അതിബുദ്ധിയുടെ കാര്യമാണ്. വഴിയില്‍ കിടക്കുന്നവരെയും, ട്രെയിനില്‍ യാത്ര ചെയ്യുന്നവരെയുമൊന്നുമല്ല ജോളി കൊല്ലുന്നത്.

വളരെ കാല്‍ക്കുലേറ്റഡ് ആയി, ഒരു ക്യാരംസ് ഗെയിം കളിക്കുന്നതുപോലെയാണ് അവര്‍ ഈ കൊലകള്‍ നടത്തിയത്. അതുകൊണ്ട് അവരെ ‘സീരിയല്‍ കില്ലര്‍’ എന്ന് വിളിക്കുമ്പോള്‍ അങ്ങനെയൊരു മനോരോഗത്തിന്റെ ആനുകൂല്യം നല്‍കുകയാണ് നമ്മള്‍. ജോളിക്ക് ഒരു സൈക്കോപാത്തിന്റെ ലക്ഷണമാണുള്ളത്. കുറ്റം ചെയ്തതിന്റെ കുറ്റബോധം അവര്‍ക്ക് ഇല്ലാത്തതുകൊണ്ടാണിത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News