പൈലറ്റ് ലൈസന്‍സ് ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌മെന്‍ ആദം ഹാരിക്ക് ഉപരിപഠനത്തിന് സഹായവുമായി കേരള സര്‍ക്കാര്‍

പൈലറ്റ് ലൈസന്‍സ് ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന് സഹായവുമായി കേരള സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദം ഹാരിയ്ക്കാണ് ഉപരിപഠനത്തിന് കേരള സര്‍ക്കാര്‍ സഹായം ഒരുക്കുന്നത്.

സാമൂഹ്യനീതി വകുപ്പാണ് ആദത്തിന് തുടര്‍ പഠനത്തിനുള്ള സഹായം നല്‍കുമെന്നറിയിച്ചത്. സാമൂഹ്യനീതി വകുപ്പില്‍ നിന്ന് ആദത്തിന് ഒരു വര്‍ഷത്തെ ഫീസായി 7,78000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

‘ട്രാന്‍സ്ജെന്‍ഡേഴ്സ് ലൈംഗിക തൊഴില്‍ മാത്രമെടുത്ത് ജീവിക്കുന്നവരാണ് എന്ന ചിന്തയായിരുന്നു സമൂഹത്തിന്. മറ്റുള്ളവര്‍ അനുഭവിക്കുന്ന സോഷ്യല്‍ പ്രിവിലേജസ് അവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല. എല്ലാവരാലും മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് അങ്ങനയേ ജീവിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതില്‍ നിന്നൊക്കെ ഇപ്പോള്‍ ഒരുപാട് മാറി.’- ആദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News