ദുരിതം പേറി മഹാ നഗരത്തിന് വിളിപ്പാടകലെ ഇങ്ങനൊരു തുരുത്തുണ്ട്; മനു റോയ് അടുത്തറിഞ്ഞ താന്തോണി തുരുത്തിലെ ജീവിതം ഇങ്ങനെ…

താന്തോണി തുരുത്തുകാരുടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ്. തോണി മാര്‍ഗം തുരുത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ തുരുത്ത് നിവാസികള്‍ മുല്ലപ്പൂ മാലയിട്ടാണ് സ്വീകരിച്ചത്. അതേ സമയം തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണ രീതി മാറ്റാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍.

വരും ദിവസങ്ങളില്‍ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ പര്യടനം തുറന്ന വാഹനത്തിലാകും നടക്കുക. യുഡിഎഫ് ജനപ്രതിനിധികള്‍ പരിഹരിക്കാത്ത നഗരത്തിന് തൊട്ടടുത്തുള്ള തുരുത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനാണ് മനു റോയ് താന്തോണി തുരുത്തില്‍ എത്തിയത്.

അറുപത്തി അഞ്ച് വീടുകളിലായി 195 വോട്ടര്‍മാരാണ് താന്തോണി തുരുത്തില്‍ ഉള്ളത്. വഞ്ചിയും ബോട്ടുമാണ് താന്തോണി തുരുത്തുകാരുടെ പുറം ലോകത്തിലേക്ക് ഉള്ള ഏക മാര്‍ഗ്ഗം. യുഡിഎഫിന്റെ സ്ഥിരം മണ്ഡലമായിട്ടും താന്തോണി തുരുത്ത് ഇന്നും കുടിവെള്ളം ഉള്‍പ്പടെ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

തുരുത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ മാലയിട്ടാണ് തുരുത്ത് നിവാസികള്‍ സ്വീകരിച്ചത്. താന്‍ വിജയിച്ചാല്‍ അടുത്ത ഒന്നര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പിന്തുണയില്‍ തുരുത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് തുരുത്തുകാരുടെ ദുരിതങ്ങള്‍ കേട്ട ശേഷം മനു റോയ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണം സജീവമായതോടെ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ വാഹനത്തിലെ പര്യടനം ആരംഭിക്കുകയാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ചേരാനല്ലൂരില്‍ നിന്ന് മനു റോയിയുടെ വാഹന പര്യടനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.

പി. സുധീരനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന്റെ പര്യടനം ഉദ്ഘാടനം ചെയ്തത്. അതിനിടെ പ്രചരണ രംഗത്ത് ഏറെ പിറകിലാണെന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന്റെ പ്രചരണത്തില്‍ മുഴുവന്‍ കുടുംബവും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here