ഈ ഫ്രെയിമുകള്‍ പറയും റോഡ് സുരക്ഷയുടെ ആവശ്യകത

റോഡ് സുരക്ഷയ്ക്ക് വ്യത്യസ്തമായ സംഭാവന നല്‍കികൊണ്ട് രാജ്യമെമ്പാടുമുളള പ്രശംസ ഏറ്റു വാങ്ങുകയാണ് ആലപ്പുഴയിലെ തിരുവമ്പാടിക്കാരനായ ഹാഫിസ് സജീവ് എന്ന 19 വയസുകാരന്‍.
ഫോട്ടോഗ്രാഫിയോട് അതിയായ അഭിനിവേശമുള്ള ഹാഫിസ് റോഡ് സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ അഭിനിവേശവും കഴിവും ഉപയോഗിച്ചാണ് ശ്രദ്ധനേടിയിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ റോഡ് സുരക്ഷ ഒരിക്കലും പൊതുജനങ്ങളോ അധികാരികളോ ഗൗരവമായി എടുത്തിട്ടില്ല. സീറ്റ് ബെല്‍റ്റോ, ശരിയായ ഹെല്‍മെറ്റോ ധരിക്കാന്‍ വാഹനമോടിക്കുന്നവര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല. സ്വന്തം സുരക്ഷയ്ക്കായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പെയ്നുകള്‍ ഒരു പ്രധാന പങ്ക് തന്നെ വഹിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഹാഫിസ് സജീവിന്റെ ചിത്രങ്ങളും വീഡിയോകളും അപകടങ്ങളെക്കുറിച്ചും അവയ്ക്ക് കാരണമാകുന്ന ചെറിയ കാര്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നു. ഹാഫീസിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം മികച്ച രീതിയില്‍ രാജ്യമെങ്ങും പ്രചരിക്കുകയാണ്. ഇതിന്റെ നിര്‍മ്മിതി, നിറങ്ങള്‍, യാഥാര്‍ത്ഥ്യത എന്നിവയെല്ലാം മികച്ച രീതിയില്‍ ഒരുക്കിയിരിക്കുന്നു. ഓരോ ചിത്രവും നല്‍കുന്ന സന്ദേശമാണ് ഇവയെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.

പിന്‍ ചക്രത്തില്‍ കുടുങ്ങിയ ഡുപ്പട്ടയുമായി ബൈക്കില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അത്തരമൊരു ഉദാഹരണമാണ്. ഒരാള്‍ ഇരുചക്രവാഹനത്തില്‍ ഡുപട്ടകള്‍ അല്ലെങ്കില്‍ ഷോളുകള്‍ പോലുള്ളവ ഉള്‍പ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശം ഇത് വ്യക്തമായി നല്‍കുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചിത്രം മിഴിവോടെ കാണിക്കുന്നു.

മറ്റൊരു മാതൃകാപരമായ ചിത്രം, ഒരു കാറിന്റെ ഡോര്‍ പെട്ടെന്ന് തുറക്കുകയും ബൈക്ക് യാത്രക്കാരന്‍ വീഴാന്‍ പോകുകയും ചെയ്യുന്ന ചിത്രമാണ്. വാഹനത്തിന്റെ ഡോര്‍ തുറക്കുന്നതിനുമുമ്പ് ഒന്നു പുറകോട്ട് തിരിഞ്ഞുനോക്കണം, അല്ലെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഡച്ച് റീച്ച് ടെക്‌നിക് ഉപയോഗിക്കുക എന്ന സന്ദേശം ഇത് വ്യക്തമായി നല്‍കുന്നു.

ചിത്രങ്ങളും വീഡിയോകളും കൃത്യമായി എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നുള്ള വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു. ചിത്രങ്ങളിലെ പ്രതീകങ്ങള്‍ സുരക്ഷിതമായിട്ടാണ് എടുത്തിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ഡ്രൈവിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും ചെറിയ വിശദാംശങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഹാഫിസ് നല്‍കിയിരിക്കുന്നു.

തൃക്കണ്ണന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഹാഫിസ് മറ്റ് നിരവധി ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെയിന്‍ സ്നാച്ചിംഗ്, ഗ്രാഹിക ഉപദ്രവം, കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് എന്നിവയാണ് ഇതില്‍ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel