ഭക്ഷണത്തില്‍ നിന്നും മുടി കിട്ടിയതില്‍ ക്ഷുഭിതനായ യുവാവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. സംഭവത്തില്‍ ജോയ്പുര്‍ഹട്ട് സ്വദേശി ബാബ്ലു മൊണ്ടല്‍(35)നെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന് ഭക്ഷണത്തില്‍ നിന്ന് മുടി കിട്ടിയത്. ഇതില്‍ കുപിതനായ യുവാവ് 23കാരിയായ ഭാര്യയെ വഴക്കുപറയുകയും ബ്ലേഡ് എടുത്ത് യുവതിയുടെ തല ബലംപ്രയോഗിച്ച് മൊട്ടയടിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.