ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; സബ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു

കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് സബ്രജിസ്ട്രാര്‍ പി ജോയിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ബസ് യാത്രക്കിടയില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ ജോയിയെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇയാളുടെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും കുറ്റകരവുമായതിനാലും ഇതുമൂലം സര്‍ക്കാരിന്റേയും വകുപ്പിന്റേയും സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സബ്രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here