കാക്കനാട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി

കൊച്ചി: കാക്കനാട് യുവാവ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു.

നോര്‍ത്ത് പറവൂര്‍ സ്വദേശി മിധുനാണ് യുവതിക്കെതിരെ ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവം തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും തീപ്പൊള്ളലേറ്റ് ഗുരുതരമായ പരുക്കുകളുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു സംഭവം.

കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ പതിനേ‍ഴ് വയസുള്ള ദോവികയാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here