ഡിഎൻഎ പത്രം നിർത്തി; നൂറിലേറെ പേർക്കു ജോലി പോയി; ജീവനക്കാർ വാർത്തയറിഞ്ഞത് പത്രത്തിലൂടെ

‘ദി ഡെയ്‌ലി ന്യൂസ്‌ ആൻഡ്‌ അനാലിസിസ്‌’(ഡിഎൻഎ) ദിനപത്രം അച്ചടിപ്പതിപ്പ് നിർത്തി. നൂറിലേറെ പേർക്കു ജോലി നഷ്ടമാകുന്ന നടപടി ജീവനക്കാർ അറിഞ്ഞത് പത്രത്തിലൂടെ.

ഇതോടെ ഡിഎൻഎ പൂർണ ഡിജിറ്റൽ പത്രമായി. ബുധനാഴ്‌ചത്തെ പത്രത്തിലൂടെയായിരുന്നു അറിയിപ്പ്. വിവരം ഡിഎൻഎ വെബ്‌സൈറ്റിലോ ഇപേപ്പറിലോ പ്രസിദ്ധീകരിച്ചിട്ടില്ല.

സീ ഗ്രൂപ്പിന്റെ വകയായ ഡിഎൻഎ പത്രം 2005ലാണ് തുടങ്ങിയത്. മുംബൈ, അഹമ്മദാബാദ്‌ എഡിഷനുകളാണ്‌ ബുധനാഴ്‌ച മുതൽ അച്ചടി നിർത്തിയത്‌.

ദില്ലി, മുംബൈ, അഹമ്മദാബാദ്‌, പുണെ, ജയ്‌പൂർ, ബംഗളൂരു, ഇന്ദോർ എന്നിവിടങ്ങളിൽനിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്‌. പുണെ, ബംഗളൂരു എഡിഷനുകൾ 2014ലും ദില്ലി എഡിഷൻ ഈ വർഷം ഫെബ്രുവരിയിലും അച്ചടി നിർത്തിയിരുന്നു.

നേരത്തെ ഓഹരിവിപണിയിൽ സീ ഗ്രൂപ്പിന്‌ തിരിച്ചടി നേരിട്ടതായി വാർത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News