മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മേൽക്കൈ നിലനിർത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ശങ്കർ റൈ മാസ്റ്റർ.

വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പര്യടനം നാളെ പൂർത്തിയാകും.

ശങ്കർ റൈ മസ്റ്റർക്കുള്ള ജന പിന്തുണയുടെ തെളിവായി എൽഡിഎഫ് കുടുംബയോഗങ്ങളിലും മികച്ച പങ്കാളിത്തമാണ് ഉണ്ടാകുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് പ്രചാരണത്തിൽ ആദ്യ ഘട്ടം മുതൽക്കുണ്ടായ മേൽക്കൈ നിലനിർത്തി മുന്നേറുകയാണ് ഇടത് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ.

നാട്ടുകാരനെന്ന പരിഗണ,ഭാഷാ പരിജ്ഞാനം,യാക്ഷഗാന കലാകാരൻ,അധ്യാപകൻ തുടങ്ങിയ നിലകളിലുള്ള അംഗീകാരം തുടങ്ങിയ ഘടകങ്ങൾ ഇടത് സ്ഥാനാർത്ഥിക്ക് പ്രചാരണം അനായാസമാക്കുന്നു.

വീടുകളിൽ വോട്ട് തേടി എത്തുന്ന ശങ്കർ റൈ മാസ്റ്റർക്ക് സ്നേഹോഷ്മള സ്വീകരണമാണ് ലഭിക്കുന്നത്.എൽ ഡി എഫിന്റെ കുടുംബ യോഗങ്ങളിലുള്ള ജന പങ്കാളിത്തവും ശ്രദ്ധേയമാണ്.

നിരവധിയായ അനുകൂല ഘടകങ്ങൾ മഞ്ചേശ്വരത്ത് വിജയം ഉറപ്പാക്കുമെന്നാണ് ഇടത് നേതാക്കളുടെ ആത്മവിശ്വാസം.

അതെ സമയം യു ഡി എഫ്,എൻ ഡി എ സ്ഥാനാർത്ഥികൾ എൽഡിഎഫിന് ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ഇടത് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പ്രചാരണമാണ് യുഡിഎഫും എൻഡിഎ യും തുടരുന്നത്.

വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനായി മഞ്ചേശ്വരത്ത് എത്തുന്നതോടെ എൽ ഡി എഫ് ക്യാമ്പ് കൂടുതൽ ആവേശത്തിലാകും.