വി.കെ പ്രശാന്ത് സാധാരണക്കാരന്‍റെ പ്രതീക്ഷയാണ്. അതാണ് ഫാർമസിസ്റ്റ് ആയ പ്രമോദ് എന്ന ചെറുപ്പക്കാരന്‍റെ സഹായം കാട്ടി തരുന്നത്.
അമ്മയുടെ ക്യാൻസർ ചികിത്സയ്ക്കായി കരുതിവച്ചതിൽ നിന്നും 2500 രൂപയാണ് പ്രമോദ്, തന്‍റെ പ്രിയ മേയർക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലെയ്ക്ക് നൽകിയത്. ഒപ്പം പ്രശാന്തിനയച്ച കത്ത് യുവാക്കളുടെ വിശ്വാസത്തിന്‍റെ പ്രതീകമായി മാറി.
മൂവാറ്റുപുഴ സ്വദേശിയായ പ്രമോദ് എന്ന ചെറുപ്പക്കാരൻ തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിനയച്ച കത്തിലൂടെ നമുക്കൊന്നു കടന്നു പോകാം.
നവകേരള സൃഷ്ടിക്കും മഹാപ്രളയത്തിൽ സർവതും നശിച്ച അനേകായിരം ജനങ്ങൾക്കും താങ്ങായും തണലായും മുന്നിൽ നിന്ന് നയിച്ച അങ്ങയെ കേരള ജനത മറക്കില്ല.
തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ നിർമ്മാർജ്ജനമടക്കം അങ്ങ് ചെയ്ത സേവനങ്ങൾ മഹത്തരമാണ്. അങ്ങയെപ്പോലുള്ള ആളുകൾ സമൂഹത്തിന്‍റെ മുഖ്യധാരയിലെയ്ക്ക് വരുമ്പോൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് അത് പ്രതീക്ഷയും ആവേശവുമാണ്.
അങ്ങേയ്ക്ക് വിജയാശംസകൾ നേർന്ന് കൊണ്ട് അമ്മയുടെ ക്യാൻസർ ചികിത്സയ്ക്കായി ഞാൻ സ്വരുക്കൂട്ടിവച്ചിരുന്ന തുകയിൽ നിന്ന് 2500 രൂപ അങ്ങയുടെ ഇലക്ഷൻ ഫണ്ടിലെയ്ക്ക് സമർപ്പിക്കുന്നു.
ഇതാണ് വി.കെ പ്രശാന്ത് എന്താണ് സാധാരണക്കാരന് എന്നതിന്‍റെ ഉത്തമ ഉദാഹരണം. ഫാർമസിസ്റ്റ് ആയ പ്രമോദ് തന്‍റെ ജീവിതത്തിലെ പ്രശ്നങ്ങൾക്കിടയിലാണ് ഇൗ പിന്തുണ നൽകുന്നത്.
യുവജനതയുടെ വിശ്വാസമായി മാറിയ തങ്ങളുടെ പ്രിയ വി.കെ.പിയുടെ വിജയത്തിൽ കുറഞ്ഞൊന്നും ഇവർ പ്രതീക്ഷിക്കുന്നുമില്ല.
Get real time update about this post categories directly on your device, subscribe now.