കൂടത്തായി കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; പ്രജുകുമാര്‍ മറ്റുചിലര്‍ക്കുകൂടി സയനൈഡ് നല്‍കി

കേരള മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് കൂടത്തായി കേസില്‍ അനുദിനം കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലുള പ്രജികുമാർ കൂടുതൽ പേർക്ക് സയനൈഡ് നൽകിയതായാണ് പുതിയ വെളിപ്പെടുത്തല്‍.

കേരളത്തില്‍ സയലൈഡിന് വിലകൂടുതല്‍ ആയതിനാല്‍ തമി‍ഴ്നാട്ടില്‍ നിന്നുമാണ് പ്രജുകുമാര്‍ സയനൈഡ് എത്തിക്കുന്നത്.

സയനൈഡ് വിതരണം ചെയ്യുന്നതിന് കോ‍ഴിക്കോട് പ്രത്യേക രഹസ്യ സങ്കേതമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

പ്രജുകുമാറിന്‍റെ സമീപകാല സാമ്പത്തിക വളര്‍ച്ചയും അന്വേഷണ പരിധിയില്‍ ഉല്‍പ്പെടുത്തുമെന്നും അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here